തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരക്കേറിയ എംസി റോഡിന് സമീപത്ത് നിന്നും കഞ്ചാവുചെടി കണ്ടെത്തി. നാലു മാസമായ 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് എക്സൈസ് സംഘം കണ്ടെത്തിയത്.
തിരുവനന്തപുരം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എസ് ഹരികൃഷ്ണന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരുത്തിപ്പാറ ബിഎസ്എൻഎൽ ഓഫീസിന്‍റെ മുൻവശത്താണ് കഞ്ചാവ് ചെടി കണ്ടത്. വാർത്താ ബോർഡിന് പിന്നിലായി കാടുപിടിച്ച ഭാഗത്തായിരുന്നു ചെടി വളർന്ന് നിന്നിരുന്നത്. എന്നാൽ ആരാണ് ചെടി വളർത്തിയതെന്ന വിവരം ലഭിച്ചില്ല.
സ്ഥലത്തിനു സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളടക്കം കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള സംശയത്തെ തുടർന്നായിരുന്നു പരിശോധന. എന്നാൽ കൂടുതലൊന്നും കണ്ടെത്താനായില്ല. പ്രദേശത്ത് പരിശോധന ശക്തമാക്കാനാണ് എക്സൈസ് തീരുമാനം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക