Monday, 28 April 2025

അനധികൃത ഭക്ഷണ വില്പനശാലകളിൽ ശക്തമായ റെയ്ഡ് നടത്തി പാലാ നഗരസഭ

SHARE

പാലാ: നഗരസഭ പ്രദേശത്തെ തട്ടുകടകളിലും രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലും ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിനായി ശക്തമായ നടപടികളുമായി പാലാ നഗരസഭ പൊതുജന ആരോഗ്യ പരിസ്ഥിതി പരിപാലനവിഭാഗം രംഗത്ത്
 
  നഗരത്തിലെ ചില തട്ടുകടകളിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ചും മറ്റും പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് നഗരസഭ ക്ലീൻസിറ്റി മാനേജർ ആറ്റ്ലി പി. ജോണിന്റെ നേതൃത്വത്തിൽ നഗരത്തിലെ തട്ടുകടകൾ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസം പരിശോധന നടത്തിയപ്പോൾ ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയത്.

പ്രധാന റോഡരികുകളിൽ ഫുട്പാത്തുകളിലാണ് പല തട്ടുകടകളും പ്രവർത്തിക്കുന്നത്. പരിശോധനയിൽ മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കുന്നതായും, പല സ്ഥാപനങ്ങളും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായും കണ്ടെത്തി. സ്ഥാപനങ്ങളിലെ പാചകക്കാർക്കും, വില്പനക്കാർക്കും ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് ഹാജരാക്കുന്നതിലും സ്ഥാപന ഉടമകൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ഡിസ്‌പോസിബിൾ പ്ലേറ്റുകളുടെയും, ഗ്ലാസുകളുടെയും, നിരോധിത കളർ ഉല്പന്നങ്ങളുടെയും ഉപയോഗം കണ്ടെത്തിയിട്ടുണ്ട്.

  വെള്ളം പോലും ശുദ്ധമല്ല

പാചക ആവശ്യത്തിനായി സംഭരിക്കുന്ന കുടിവെള്ള പരിശോധന റിസൽട്ട് പല തട്ടുകടകളിലും ഉണ്ടായിരുന്നില്ല. കുടിവെള്ളവും പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ശേഖരിക്കുന്ന ജാറുകളും വൃത്തിഹീനമായ നിലയിലായിരുന്നു. കഴുകിയ വെള്ളത്തിൽ തന്നെ പാത്രങ്ങൾ കഴുകുന്നതായും ഉദ്യോഗസ്ഥർ മീഡിയയോട് പറഞ്ഞു. 

പരിശോധനകൾക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് സിജി, പബ്ലിക് ഇൻസ്‌പെക്ടർ രഞ്ജിത്ത് ആർ ചന്ദ്രൻ താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുഞ്ഞബ്ദുള്ള എന്നിവർ നേതൃത്വം നൽകി.

8 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ; വൃത്തിയുള്ള സാഹചര്യം ഒരുക്കിയേപറ്റു എന്ന് ഉദ്യോഗസ്ഥർ ഇവരെ അറിയിച്ചു

തട്ടുകടകളിൽ വൃത്തിയുള്ള സാഹചര്യം, മായമില്ലാത്ത ഭക്ഷണം എന്നിവ രുചികരമായി പാകം ചെയ്ത് ഉപഭോക്താക്കൾക്ക് നൽകാൻ ശ്രദ്ധിക്കണമെന്ന് കർശന നിർദ്ദേശം നൽകിയതായി നഗരസഭാ ക്ലീൻസിറ്റി മാനേജർ ആറ്റ്ലി പി. ജോൺ പറഞ്ഞു. നിയമലംഘകർക്കെതിരെ പിഴ ഈടാക്കൽ, പ്രോസിക്യൂഷൻ തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 മിക്ക തട്ടുകടകളിലും ലൈസൻസ് കടകളെ കാളുംറേറ്റിലാണ് ഭക്ഷണസാധനങ്ങൾ വിൽക്കുന്നത്.

നിരോധിത കളർ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നു ; വെള്ളം ശേഖരിക്കുന്ന ജാറുകൾ ഉൾപ്പെടെ വൃത്തിഹീനം
 
യാതൊരുവിധ ലൈസൻസുകളോ, ഫീസുകളോ, ബന്ധപ്പെട്ട തൊഴിലാളികളുടെ മെഡിക്കൽ, വെള്ളം പരിശോധിച്ച റിപ്പോർട്ട്, ടാക്സുകളും, മറ്റ് രജിസ്ട്രേഷനുകളും, പെരുകി വരുന്ന ഇത്തരം  അനധികൃത കടകൾ എടുക്കാറില്ല. അതുമൂലം സർക്കാരിന് വരാവുന്ന വരുമാനത്തിന്റെ നല്ല ശതമാനവും ഇത്തരം കടകൾ മൂലം നഷ്ടമാകുകയാണ് ചെയ്യുന്നത്.

ഇത്തരം സ്ട്രീറ്റ് വെൻഡേഴ്സിന് നിശ്ചിത സമയം അനുശാസിക്കുന്നുണ്ടെങ്കിലും, തോന്നിയ സമയത്താണ് ഇത്തരം അനധികൃത കടകൾ തുറന്നു പ്രവർത്തിച്ച് വരുന്നത്. ചില തൽപര രാഷ്ട്രീയ കക്ഷികൾ,

 ഗുണ്ടാ സംഘങ്ങൾ, മറ്റ് നിയമവിരുദ്ധ  പ്രവർത്തനങ്ങൾ ഇത്തരം കടകളിൽ ഉണ്ടാകുന്നതായി സംസ്ഥാനത്ത് തന്നെ റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസം കോട്ടയത്ത് തന്നെ ഒരു പോലീസുകാരനെ ഇത്തരമൊരു അനധികൃത കടയിൽ വെച്ച് കുത്തിക്കൊല്ലുക പോലും ഉണ്ടായി. നിരോധിച്ച പ്ലാസ്റ്റിക്, പുകയില ഉൽപ്പന്നങ്ങൾ, എന്നിങ്ങനെ പല വസ്തുക്കളും നിർലോഭം ഇത്തരം കടകളിൽ വഴി ലഭിക്കുന്നതായി പരാതികൾ വരുന്നുണ്ടെങ്കിലും, ഇത്തരം വ്യക്തികളുടെ ഉന്നതമായ രാഷ്ട്രീയ ബന്ധം കൊണ്ട് , പലപ്പോഴും പോലീസും നിസ്സഹാരായി പോകാറുണ്ട്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user