Thursday, 24 April 2025

കശ്‌മീരിലെ ഉദ്ദംപൂരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

SHARE



ദില്ലി: കശ്‌മീരിലെ ഉദ്ദംപൂരിൽ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. സ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ്‌മീർ പൊലീസും ചേർന്ന് ഭീകരരെ നേരിടുന്നതായാണ് വിവരം. മൂന്ന് ഭീകരർ വനമേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത്. ഇവരുടെ സ്ഥാനം സൈനികർ തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരിൽ സുരക്ഷാ പരിശോധനക്കിടെയാണ് ഒളിഞ്ഞിരുന്ന ഭീകരർ വെടിയുതിർത്തത്. തുടക്കത്തിൽ വെടിയേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്. ഇദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user