കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് പത്തൊന്‍പതുകാരി മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകള്‍ ഫാത്തിമ(19) ആണ് മരിച്ചത്. പുഴയരികിലെ പാറയിൽ നിന്ന് കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടം. ഇവർക്കൊപ്പം വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ(15)രക്ഷപ്പെടുത്തി.മുടിക്കൽ ഡിപ്പോ കടവിലാണ് സംഭവം. രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ നിൽക്കുമ്പോഴാണ് കാൽവഴുതി ഇവർ വെള്ളത്തിൽ വീണത്. സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാൾ അപ്പോൾ തന്നെ വെള്ളത്തിലിറങ്ങി ഫർഹത്തിനെ രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഫർഹത് മുടിക്കൽ മേരി സ്കൂളിലെയും ഫാത്തിമ പെരുമ്പാവൂർ മാർത്തോമ കോളജിലെയും വിദ്യാർഥിനികളാണ്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക