Tuesday, 29 April 2025

മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിനെടുത്ത ശേഷവും പേവിഷബാധ

SHARE



കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് കുട്ടി.

മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റതിന് ശേഷം പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി ഫാരിസിന്റെ മകൾ സിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അഞ്ചരവയസ്സുകാരി മരിച്ചത്.

മാർച്ച് 29നായിരുന്നു കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയ്ക്കും കാലിനും ഗുരുതരമായ പരിക്കുണ്ടായിരുന്നു. മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് കടിയേറ്റത്. അന്നേ ദിവസം 7 പേർക്ക് നായയുടെ കടിയേറ്റിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൻ നിന്നാണ് ഐഡിആർബി വാക്സിനെടുത്തത്. തലക്ക് കടിയേറ്റാൽ വാക്സിൻ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user