നാരായണ്‍പുർ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 26 മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപുർ, ബിജാപ്പുർ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്ന് രാവിലെ ജില്ലാ റിസർവ് ഗാർഡ് പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഇത് ഏറ്റുമുട്ടലിൽ കലാശിച്ചത്. അഞ്ച് മണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു. ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണ് വിവരം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക