കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഹോട്ടലുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ കൂടി വ്യാജപ്രജരണം നടത്തുന്നവർക്കെതിരെ പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്ന് പ്രകടനവും സെൻട്രൽ ജംഗ്ഷനിൽ ധർണ്ണയും നടത്തി.നിരന്തരമായി ഹോട്ടലുകൾക്കും മറ്റു വ്യാപാരസ്ഥാപനങ്ങൾക്കുമേതിരെ സോഷ്യയാമീഡിയ ദുരുപയോഗം ചെയ്തു വ്യാപാരസ്പനങ്ങൾക്ക് പേരുദോഷം ഉണ്ടാക്കുകയും യഥാർത്ഥ മാധ്യമപ്രവർത്തകർക്ക് ആക്ഷേപമുണ്ടാക്കുന്നതരത്തിൽ പത്രപ്രവർത്തകൻ എന്ന ലേബലിൽ വ്യാപാരസ്ഥാപനങ്ങളിൽ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്യുന്ന വ്യക്തികളുടെ നടപടികൾക്കെതിരെ ആണ് കെ എച് ആർ എ യുടെ നേതൃത്വത്തിൽ സമരം നടന്നത്. പ്രകടനത്തിന് ശേഷം പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധയോഗം കെ എച് ആർ എ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ശ്രീ പ്രസാദ് ആനന്ദഭവൻ ഉത്ഘാടനം നിർവഹിച്ചു. ഇത്തരം നീചപ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികളും വേണ്ടിവന്നാൽ അവരെ വീടും സ്ഥാപനങ്ങളും ഉപരോധിക്കുന്നത് അടക്കമുള്ള നടപടികൾ സംഘടനാ നിർബന്ധിതമാകുമെന്ന് ഉത്ഘടനപ്രസംഗത്തിൽ വ്യക്തമാക്കി. കെ എച് ആർ എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജ ,ജില്ല പ്രസിഡന്റ് രാജമാണിക്യം, സെക്രട്ടറി ജാഫർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് ടി ടി അഹമ്മദ്, വ്യാപാരി വ്യവസായി സമിതി ജില്ല വൈസ് പ്രസിഡന്റ് റഹിം മക്കാർ, കെ എച് ആർ എ സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ,ലിസ്സി അനു, സുനുഫിലിപ്പ്, സക്കീർ ശാന്തി, റോയി മാത്യൂസ്,ഹരിച്ചന്ദ്രൻ തുടങ്ങിയവർ തുടങ്ങിയവർ ധർണ്ണയെ സംബോധ ചെയ്ത് സംസാരിച്ചു.
വീഡിയോ കാണാം
വീഡിയോ കാണാം
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക