കൊല്ലം: ശക്തികുളങ്ങരയില്‍ തീരത്തടിഞ്ഞ കണ്ടെയ്നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കണ്ടെയ്നറിലെ തെര്‍മോകോള്‍ കവചത്തില്നിന്നാണ് തീ പടര്‍ന്നത്. സുരക്ഷാനടപടിയുടെ ഭാഗമായി ഫയര്‍ ഫോഴ്സ് സ്ഥലത്തുണ്ടായിരുന്നതിനാല്‍ തീ ഉടന്‍ നിയന്ത്രണവിധേയമാക്കി. കൊച്ചിയില്‍ മുങ്ങിയ കപ്പലില്‍നിന്നുള്ള ഒമ്പത് കണ്ടെയ്നറുകളാണ് ശക്തികുളങ്ങരയില്‍ തീരത്ത് അടിഞ്ഞത്. ഇവ നീക്കം ചെയ്യാനായുള്ള ശ്രമങ്ങള്‍ക്കിടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് വലിയ രീതിയില്‍ കറുത്ത പുക ഉയര്‍ന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക