കാലടി: കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു (40), പെരുമ്പാവൂർ ചേലാമറ്റം കുന്നക്കാട്ട് മല കുപ്പിയാൻ വീട്ടിൽ ഷെഫീഖ് (44) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കാലടി മരോട്ടിച്ചോട് ഭാഗത്ത് വച്ച് ബിന്ദുവിനെ പിടികൂടുകയായിരുന്നു. ബംഗളൂരുവിൽനിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസിറങ്ങിയ ബിന്ദുവിനെ മയക്കുമരുന്ന് സ്കൂട്ടറിൽ കൊണ്ടുപോകവെയാണ് അന്വേഷണസംഘം പിടികൂടിയത്. ചേലാമറ്റത്തുള്ള ഷെഫീക്കും ബിന്ദുവും ഒരുമിച്ചാണ് ബംഗളൂരുവിൽ മയക്കുമരുന്ന് വാങ്ങുന്നതിനായി പോയതെന്നും ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഷെഫീക്ക് തന്നെ ഏൽപ്പിച്ച് ബസിൽ കയറ്റി വിട്ടുവെന്നും ചോദ്യംചെയ്യലിൽ ബിന്ദു പറഞ്ഞു. ഷെഫീഖ് മറ്റൊരു ബസിൽ ബംഗളൂരുവിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് തുടർന്ന് നടന്ന അന്വേഷണത്തിൽ വിവരം ലഭിച്ചതനുസരിച്ച് അന്വേഷണസംഘം ഷെഫീക്കിനെയും പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് വാങ്ങുന്ന മയക്കുമരുന്ന് ചെറിയ സിപ് ലോക്ക് കവറുകളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഷെഫീക്കിന്റെ പേരിൽ കഞ്ചാവ് കേസുകൾ ഉണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക