ലണ്ടൻ :ജനപ്രിയ എനർജി ഡ്രിങ്കുകളിൽ ചേർക്കുന്ന ടോറിൽ രക്താർബുധ സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം പറയുന്നു. ബ്രിട്ടീഷ് ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചറിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഗവേഷകരുടെ വെളിപ്പെടുത്തൽ.
എനർജി ഡ്രിങ്കുകളിലെ സാധാരണ ചേരുവയായ ടോറിൻ എന്ന അമിനോ ആസിഡ് മജ്ജയിലെ രക്താർബുദത്തിനു പ്രേരകഘടകമാകുമെന്നാണ് കണ്ടെത്തൽ.
മനുഷ്യശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നതും മാംസം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്നതുമായ ടോറിൻ, മാനസിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനുമായി പല എനർജി ഡ്രിങ്കുകളിലും ചേർക്കുന്നു.
എന്നാൽ എനർജി ഡ്രിങ്കുകളിലൂടെ ടോറിൻ അമിതമായി അകത്തു ചെല്ലുന്നത് രക്താർബുദ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് എലികളിൽ നടത്തിയ പരീക്ഷണ ഫലങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക