പാലാ: മഴയത്ത് മുൻപ് പാലാ നഗരവും പരിസരപ്രദേശങ്ങളും ക്ലീനാക്കും. രോഗ സാധിത ഉൾപ്പെടെ മുൻനിർത്തി നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ഉടൻ തുടങ്ങും. നഗരസഭയിൽ ചേർന്ന അടിയന്തരയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അങ്കണവാടികൾ സ്കൂളുകൾ കോളേജുകൾ എന്നിവയുടെ കോമ്പൗണ്ടുകൾ മാലിന്യമുക്തമാക്കും. കുടിവെള്ളം കോർഡിനേഷൻ നടത്തും. നഗരസഭ വൈസ് ചെയർപേഴ്സൺ ബിജി ജോജോ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ സാവിയോ കാവുകാട്ട്, ജോസ് ചീരാൻ കുഴി, കൗൺസിലർ മാരായ ബൈജു കൊല്ലംപറമ്പിൽ, ഷാജു തുരുത്തൻ, ലീന സണ്ണി, നീന ജോർജ് ചെറുവള്ളി, ക്ലീൻ സിറ്റി മാനേജർ ആറ്റിലി പി ജോൺ, താലൂക്ക് ഹോസ്പിറ്റൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
🔴 വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലെ അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ മുറിച്ചു നീക്കും
🔴 വാട്ടർ ടാങ്കുകൾ വൃത്തിയാക്കാൻ നടപടിയെടുക്കും

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക