Saturday, 24 May 2025

എടിഎമ്മുകളിൽ നിന്ന് പൈസ പിൻവലിക്കാറുണ്ടോ?; എടിഎം ഉപയോഗ നിരക്കുകള്‍ വർധിപ്പിച്ച ബാങ്കുകൾ

SHARE

എടിഎം ഉപയോ​ഗ നിരക്കുകൾ വർധിപ്പിക്കാൻ ആർബിഐ അനുമതി നൽകിയിരുന്നു. അതിന്റെ പിന്നാലെ ഉപഭോക്ത സേവനത്തിനുള്ള എടിഎം നിരക്കുകൾ ബാങ്കുകൾ വർധനവ് വരുത്തിയിട്ടുണ്ട്. സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഇടപാടുകളുടെ നിരക്കുകളാണ് ബാങ്കുകൾ വർധിപ്പിച്ചിരിക്കുന്നത്.

സൗജന്യ എടിഎം ഇടപാട് പരിധി കഴിഞ്ഞുള്ള അധിക സേവനത്തിന് 23 രൂപ വരെ ഈടാക്കാമെന്നാണ് ആർബിഐ സർക്കുലർ. മുമ്പ് 21 രൂപയായിരുന്നു പരിധി. എടിഎമ്മുകളിലെ സൗജന്യ ഇടപാടുകൾ, സ്വന്തം ബാങ്കാണെങ്കിൽ അഞ്ചായും ഇത് മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎം ആണെങ്കിൽ മൂന്നും, മെട്രോ അല്ലാത്ത സ്ഥലങ്ങളിലാണെങ്കിൽ അഞ്ച് സൗജന്യ സേവനങ്ങളുമാണ് ലഭ്യമാകുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്കിൽ സൗജന്യ സേവനം കഴിഞ്ഞാൽ 23 രൂപയും അതിന്റെ നികുതിയുമാണ് ഇടാക്കുക. അതേസമയം എടിഎമ്മിൽ പണം പിൻവ‌ലിക്കുന്നതൊഴികെ ബാലന്‍സ് പരിശോധിക്കല്‍, മിനി സ്റ്റേറ്റ്മെന്റുകള്‍, പിന്‍ മാറ്റങ്ങള്‍ എന്നിവ സൗജന്യമാണ്.

ശരാശരി പ്രതിമാസ ബാലന്‍സ് അനുസരിച്ചാണ് എസ്ബിഐ എടിഎമ്മുകളിൽ സേവനം ലഭിക്കുന്നത്. 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് മറ്റ് ബാങ്ക് എടിഎമ്മുകളില്‍ അഞ്ച് സൗജന്യ സേവനങ്ങളാണ് ലഭിക്കുന്നത്. അതേ സമയം ബാലൻസ് ഒരു ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ഇടപാടുകൾ സൗജന്യമാണ്.

ഐസിഐസിഐ ബാങ്ക് അധിക ഇടപാടുകൾക്ക് ഈടാക്കുന്നത് 21 രൂപയും നികുതിയുമാണ്. സാമ്പത്തികേതര ഇടപാടുകള്‍ക്ക് ആണെങ്കിൽ 8.50 രൂപയും നികുതിയുമാണ് ഈടാക്കുന്നത്.





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user