Saturday, 24 May 2025

പ്ലാസ്റ്റിക് നിരോധനം ശബരിമലയിൽ കർക്കശമാക്കണമെന്ന് ഹൈക്കോടതി

SHARE



 പത്തനംതിട്ട : ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കണമെന്ന് ഹൈക്കോടതി നിർദേശം. സന്നിധാനം, പമ്പ, നിലയ്ക്കൽ, കാനനപാത തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രത്യേക നിരീക്ഷണം വേണം. തീർഥാടകർ ഇരുമുടിക്കെട്ടിലും മറ്റും പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരാൻ പാടില്ലെന്ന് ദേവസ്വം ബോർഡ് അറിയിപ്പ് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് കൊണ്ടുവരരുതെന്നുള്ള അറിയിപ്പ് വെർച്വൽ ക്യൂ മേഖലയിലും നൽകണം. കഴിഞ്ഞസീസണിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിടുകയും കത്തിക്കുകയും ചെയ്തവർക്കെതിരേ പെരിയാർ കടുവസങ്കേതം വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ വന്യജീവി സംരക്ഷണനിയമപ്രകാരം നടപടിയെടുക്കണം. മാലിന്യങ്ങൾ കൂട്ടിയിട്ടത് വന്യജീവികൾക്ക് അപകടമുണ്ടാക്കുന്നതായി സ്‌പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.

ശർക്കരപൊതിഞ്ഞ ചാക്കുകളും മറ്റും മാലിന്യക്കൂനയിൽനിന്ന് കഴിച്ച ആനകളും മ്ലാവും മരണപ്പെട്ടതായുള്ള വനംവകുപ്പ് റിപ്പോർട്ടും കോടതി പരിഗണിച്ചു. നിയമലംഘനം ഉൾപ്പെടെ സ്‌പെഷ്യൽ കമ്മിഷണർവഴി കോടതിയെ അറിയിക്കണം. ശബരിമലയിലെ ഖരമാലിന്യസംസ്‌കരണം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ദേവസ്വം ബോർഡ് പരിഗണിക്കണം. മലിനീകരണ നിയന്ത്രണ ബോർഡ്, പെരിയാർ കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user