Monday, 12 May 2025

'സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ' ; വെടിനിർത്തൽ ധാരണയിൽ സന്തോഷമെന്ന് മാർപാപ്പ

SHARE



വത്തിക്കാൻ: ഇന്ത്യ പാക് വെടിനിർത്തൽ സ്വാ​ഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ലോകമെങ്ങുമുളള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെ എന്ന് ഞായറാഴ്ച കുർബാനയ്ക്ക് ശേഷമുള്ള അഭിസംബോധന പ്രസം​ഗത്തിൽ പാപ്പ പറഞ്ഞു. ലോകത്തോടുളള ആദ്യ അഭിസംബോധനയിലാണ് പാപ്പയുടെ വാക്കുകൾ. 

അതേ സമയം, ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ നടക്കും. ലിയോ പതിനാലാമൻ പാപ്പയുടെ കാർമ്മികത്വത്തിലാണ് ഇന്ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാന നടന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമൻ പ്രാർത്ഥിച്ചു. മുൻഗാമിയുടെ പാതയിൽ പ്രവർത്തിക്കുമെന്നും പുതിയ പോപ്പ് വ്യക്തമാക്കി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user