കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ വാടക വീടെടുത്ത് ലഹരി വിൽപന നടത്തിയ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. ഇവരിൽ നിന്നും 20 ഗ്രാമിൽ അധികം കഞ്ചാവും 0.7 മില്ലിഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഷൊർണ്ണൂർ സ്വദേശിയായ സാജൻ മുനമ്പം സ്വദേശികളായ ആഷ്ലി, ഷിൻ്റോ എന്നിവർക്കെതിരെയാണ് വടക്കേക്കര പൊലീസ് കേസെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി നടത്തിയ പരിശോധയിലാണ് ഇവർ പിടിയിലായത്. 5 മാസങ്ങൾക്ക് മുൻപ് ഭാര്യ ഭർത്തക്കാൻമാരാണെന്ന് തെറ്റ് ധരിപ്പിച്ച് ഷൊർണ്ണൂർ സ്വദേശിയായ സാജനും തൃശുർ സ്വദേശിയായ യുവതിയും വീട് വാടകയ്ക്ക് എടുത്തിരുന്നു. എന്നാൽ ഇരുവരും പോലീസ് ലിവിങ് ടുഗെതറായിരുന്നുവെന്ന് ആണ് പോലിസ് പറയുന്നത്. വടക്കൻ പറവൂരിലെ സ്വകാര്യ ബാങ്കിൽ ജോലിക്കാരാനാണെന്നും ഇയാൾ പറഞ്ഞിരുന്നു.
ഇവർ താമസിച്ചിരുന്ന വീട്ടിൽ പലരും പല സമയങ്ങളിൽ വന്നു പോകുന്നുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിരുന്നു, അങ്ങനെയാണ് വടക്കേക്കര പോലിസ് അന്വേഷണം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പോലിസ് എത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തുറന്നിരുന്നില്ല തുടർന്ന് ബല പരീക്ഷണത്തിലൂടെ തുറക്കുകയായിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക