ഭക്ഷണം രുചികരം മാത്രമല്ല, ആരോഗ്യകരവുമായിരിക്കണം. ദഹനാരോഗ്യം സംരക്ഷിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കാം. അത് ബ്രേക്ക്ഫാസ്റ്റിൽ നിന്നു തന്നെ തുടങ്ങും. ദോശയും ഇഡ്ഡലിയുമാണെങ്കിൽ തേങ്ങ ചമ്മന്തി നിർബന്ധമായിരിക്കുമെല്ലോ? തേങ്ങയ്ക്ക് ഇപ്പോ എന്താ വില എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോൾ ഇനി ചമ്മന്തിക്കു കൂടി അത് ഉപയോഗിക്കേണ്ടതുണ്ടോ?. തേങ്ങ ചിരകിയെടുക്കാതെ തന്നെ രുചികരമായ ചമ്മന്തി തയ്യാറാക്കാം ഈ ഇല ഉണ്ടെങ്കിൽ. ഷാൻ ജിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
വെളിച്ചെണ്ണ- 3 ടേബിൾസ്പൂൺ
ഉഴുന്ന് പരിപ്പ്- 11/2 ടേബിൾസ്പൂൺ
ചുവന്നുള്ളി- 10
വെളുത്തുള്ളി- 2
പച്ചമുളക്-3
വാളൻപുളി- 5ഗ്രാം
ഉപ്പ്- 1/2 ടീസ്പൂൺ
പുതിനയില- 30ഗ്രാം
മല്ലിയില- 10ഗ്രാം
തേങ്ങ- 1/4 കപ്പ്
വെള്ളം- 1/4 കപ്പ്
കടുക്- 1/2 ടീസ്പൂൺ
വറ്റൽമുളക്- 2
കറിവേപ്പില- 1 തണ്ട്
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് കടലപരിപ്പ് ചേർത്തു വറുക്കാം. അതിൻ്റെ നിറം മാറി വരുമ്പോൾ ചുവന്നുള്ളി അരിഞ്ഞതും, വെളുത്തുള്ളിയും, പച്ചമുളകും ചേർത്തു വറ്റാം.
- ശേഷം പുതിനയിലയും മല്ലിയിലയും ചേർത്തിളക്കി കൊടുക്കാം.
- ഇതിൻ്റെ ചൂടാറിയതിനു ശേഷം തേങ്ങ ചിരകിയതു ചേർത്തിളക്കാം.
- ഇത് ഒരു മിക്സിയിലേയ്ക്കു മാറ്റി നന്നായി അരച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ തിളച്ചു വരുമ്പോൾ കടുകും, വറ്റൽമുളകും, കറിവേപ്പിലയും ചേർത്തു താളിപ്പ് തയ്യാറാക്കാം.
- ഇത് അരച്ചെടുത്ത ചമ്മന്തിയിലേയ്ക്കു ചേർക്കാം. ഇനി ദോശയോടൊപ്പം കഴിച്ചു നോക്കൂ.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക