Thursday, 26 June 2025

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഇനി കെ. പി. ബാലകൃഷ്ണ പൊതുവാൾ നയിക്കും

SHARE




 
കേരളാ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ അമരത്ത്  ഇനി കണ്ണൂർക്കാരൻ.

കണ്ണൂർ: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിണ്ടാന്റായി പയ്യന്നൂർ സ്വദേശി കെ പി ബാലകൃഷ്ണ‌ പൊതുവാൾ ചുമതലയേറ്റു. പ്രസിഡന്റ്‌ സ്ഥാനത്തുണ്ടായിരുന്ന ജി. ജയപാലിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നി യോഗിച്ചു. പെരുമ്പാവൂരിലെ ഇന്ദ്രപ്രസ്ഥ ഹോട്ടൽ ഉടമയാണ് ജയപാൽ. 

നിലവിൽ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത് ഇപ്പോൾ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ബാലകൃഷ്ണ പൊതുവാളായിരുന്നു. തന്നെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന ബാലകൃഷ്ണ‌ പൊതുവാളിൻ്റെ ആവശ്യം കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം പരിഗണിച്ചില്ല.

 കാലാവധി തീരും വരെ തത്ക്കാലം സീനിയർ നേതാവായ പൊതുവാൾ പ്രസിഡന്റ് സ്ഥാനത്തെങ്കിലും തുടരണമെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം. ഇതേ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു മാറി ബാലകൃഷ്‌ണ പൊതുവാൾ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. 

പയ്യന്നൂരിലെ പ്രസിദ്ധമായ ബോംബെ ഹോട്ടലിന്റെയടക്കം ഉടമയാണ് ബാലകൃഷ്ണ പൊതുവാൾ . നിരവധി മറ്റ് സംരംഭങ്ങളും ബാലകൃഷ്ണ പൊതുവാൾ നടത്തിയിരുന്നു. അസോസി യേഷൻ്റെ സജീവ സാന്നിധ്യമായി രൂപീകരണ കാലം തൊട്ടേ ബാലകൃഷ്ണ പൊതുവാൾ പ്രവർത്തിച്ചിരുന്നു. പയ്യന്നൂരിൻ്റെ രുചി വൈഭവം ഭക്ഷണ പ്രിയർക്ക് ആവോളം സമ്മാനിച്ച ബോംബെ ഹോട്ടലിന് ഭക്ഷണ പ്രിയരായ നിരവധി ആരാധകരുണ്ട്. 

ഇന്നും പയ്യന്നൂരിലെത്തിയാൽ ബോംബെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് പതിവാക്കിയവരുണ്ട്. പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ബാലകൃഷ്‌ണ പൊതുവാൾക്ക് ഞായറാഴ്‌ച വൈകുന്നേരം പയ്യന്നൂരിൽ സ്വീകരണമൊരുക്കിയിട്ടുണ്ട്.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 






SHARE

Author: verified_user