Friday, 27 June 2025

ഭാരതപ്പുഴയിൽ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു..

SHARE


 
ഭാരതപ്പുഴയിൽ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരം വെള്ളിയാങ്കല്ല് തടയണയിലാണ് മൃതദേഹം പൊങ്ങിയത്. ജലസംഭരണിയുടെ മധ്യഭാഗത്തായാണ് മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. എന്നാൽ മൃതദേഹം റെഗുലേറ്ററിന്റെ ഷട്ടറിലൂടെ ഒഴുകി പോയി. ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഭാരതപ്പുഴയിൽ വലിയ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രദേശത്ത് ഉണ്ടായിരുന്നവർക്ക് ഒഴുകിപ്പോയ മൃതദേഹം തടയാൻ സാധിച്ചില്ല.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user