Wednesday, 4 June 2025

കാർട്ടിയർ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു; ഉപഭോക്തൃ ഡാറ്റ ചോർത്തപ്പെട്ടു

SHARE

റെഷ്മോണ്ട് ഉടമസ്ഥതയിലുള്ള ലക്സറി ആഭരണ ബ്രാൻഡായ കാർട്ടിയറിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ചില ഉപഭോക്താക്കളുടെ പേര്, ഇമെയിൽ വിലാസം, രാജ്യങ്ങൾ തുടങ്ങിയ പരിമിതമായ വിവരങ്ങൾ ചോർത്തുകയുണ്ടായി. റോയിറ്റേഴ്‌സ് കണ്ട ഇമെയിൽപ്രകാരം, പാസ്വേഡുകളും ബാങ്ക് വിവരങ്ങളും ചോർത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. പ്രശ്‌നത്തെ കമ്പനി ഇതിനോടകം നിയന്ത്രണത്തിലാക്കി. മാർക്സ് ആൻഡ് സ്പെൻസർ, വിക്ടോറിയാസ് സീക്രറ്റ് തുടങ്ങിയ വ്യാപാര ബ്രാൻഡുകൾ നേരത്തെ ഇതുപോലുള്ള സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user