മലപ്പുറം : കേരള ഹോട്ടൽആൻ്റ് റസ്‌റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കും, ജീവനക്കാർക്കുമായി സംസ്ഥാനത്ത് നടപ്പാക്കിയ കുടുംബസുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട മലപ്പുറം,മഞ്ചേരിയൂണിറ്റിലെ രണ്ട് കുടുംബങ്ങൾക്ക് ഇരുപത് ലക്ഷം രൂപകൈമാറൽ ചടങ്ങും,സംഘടനയുടെ ജില്ലയിലെ സ്ഥാപകരിൽ പ്രമുഖനായ പ്രശാന്ത് രാമേട്ടൻ അനുസമരണചടങ്ങും പി. അനിൽകുമാർഎം.എൽ.എ. ഉദ്ഘാടനം ചെയ്തു.
KHRA ജില്ലാ പ്രസിഡൻ്റ് സി.എച്ച്.സമദ് അധ്യക്ഷ്യംവഹിച്ചു.ജില്ലാ സെക്രട്ടറി കെ ടി രഘു സ്വാഗതം പറഞ്ഞു. സംസ്ഥാനപ്രസിഡൻ്റ് ജി.ജയപാൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷളിൽ മികച്ച വിദ്യാർത്ഥികളെ ആദരിച്ചു.
മയക്ക് മരുന്നിനെതിരെ സംഘടനനടത്തുന്ന ബോധവൽക്കരണപരിപാടിയുടെ ബ്രോഷർ പ്രകാശനംചെയ്‌തു. അനുസ്‌മരണ പ്രഭാഷണം മുൻഎം.എൽ.എ.കെ.എൻ.എ.ഖാദർ നിർവഹിച്ചു. വർക്കിങ്ങ് പ്രസിഡൻ്റ് സി. ബിജുലാൽ, ജോയ് ജോൺ (സി പി ഐ എം),സുന്ദരൻ വില്ലോടി (ബി ജെ പി) നൗഷാദ് കളപ്പാടൻ (കെ വി വി ഇ എസ്). സുജിത്ത് പെരേര(എഫ് എസ് എസ് എ ഐ അസിസ്റ്റന്റ് കമ്മീഷണർ),എംമൊയ്‌തീൻകുട്ടി, ഹാജി പി.പി.അബ്ദുൽറഹ്‌മാൻ,എ.ഷൗക്കത്തലി, എൻ സുഗുണൻ,സജീർ അരീക്കോട്,കെ.രൂപേഷ്,മുഹമ്മദ്ഗസ്സാലി, ബിജു ചുള്ളിക്കര, കാസർഗോഡ്,ഷിനോജ്റഹ്‌മാൻ,റോയ്‌മഡോണ, നാസർ താജ്, ബഷീർ റോളക്സ‌്, അമീർ സബ്ക,മനോഹരൻ, സുബൈർ പട്ടാമ്പി, അമീർ, ബിജു കൊക്കിറോ, രാജീവ്, മാനു അറഫ, ബാബു കാരശ്ശേരി ഫസൽ,എന്നിവർ സംസാരിച്ചു,റഫീഖ് സംകോ നന്ദി പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക