വായ്പ തിരിച്ചടച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പണം വാങ്ങിയ യുവാവിന്റെ ഭാര്യയെ മരത്തിൽ കെട്ടിയിട്ട് പണമിടപാടുകാരൻ. യുവതിയെ മരത്തിൽ കെട്ടിയിട്ട ശേഷം അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. പണം തിരിച്ചടച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. സിരിശ എന്ന യുവതിയെയാണ് പണമിടപാടുകാരൻ മരത്തിൽ കെട്ടിയിട്ടത്. സിരിശയുടെ ഭർത്താവ് തിമ്മരയപ്പ, മണിക്കുന്നപ്പ എന്ന പണമിടപാടുകാരനിൽ നിന്ന് മൂന്ന് വർഷം മുൻപ് 80,000 രൂപ വായ്പ വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ദമ്പതികൾ കുട്ടികളുമൊത്ത് ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് മാറിയിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക