പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂള്‍ താത്ക്കാലികമായി അടച്ചു. ഒരു അറിയിപ്പുണ്ടാകുന്നതുവരെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് സ്‌കൂള്‍ മാനേജര്‍ അറിയിച്ചു. നാളെ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളും അടക്കം യോഗത്തില്‍ പങ്കെടുക്കും. നേരത്തേ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേരെ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക