Monday, 23 June 2025

യാത്രയ്ക്ക് എത്താൻ വൈകി; യാത്ര മുടങ്ങുമെന്നായതോടെ വിമാനത്തിനടുത്തേക്ക് അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

SHARE


എത്താൻ വൈകിയതിനെ തുടർന്ന് യാത്ര മുടങ്ങുമെന്നായതോടെ വിമാനത്തിനടുത്തേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ അറസ്റ്റ് ചെയ്തു. നവിമുംബൈ കലമ്പൊളി സ്വദേശി പീയൂഷ് സോണിയെയാണ് അറസ്റ്റ് ചെയ്തത്. എത്താൻ വൈകിയതോടെ ഇയാൾ എമർജൻസി വാതിലിലൂടെ റൺവേയ്ക്ക് അഭിമുഖമായുള്ള പാർക്കിങ് ഏരിയയിലേക്ക് കടക്കുകയായിരുന്നു.

സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നത് തനിക്ക് പോകാനുള്ള പട്ന എയർ ഇന്ത്യ വിമാനമാണെന്നു കരുതിയായിരുന്നു ഇയാൾ വിമാനത്തിനടുത്തേക്ക് പോയത്. എന്നാൽ ഇയാൾ ഓടിയത് ഗുജറാത്തിൽ നിന്ന് മുംബൈയിലെത്തിയ വിമാനത്തിനടുത്തേക്കായിരുന്നു. ഇത് കണ്ട ഉടൻ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user