Sunday, 15 June 2025

ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് -( ഇസ്കഫ് )പ്രതിനിധി സംഘം നേപ്പാൾ സന്ദർശനത്തിന്

SHARE



ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് - ഇസ്കഫ് പ്രതിനിധി സംഘം പതിനഞ്ച്  മുതൽ ഇരുപത് വരെ നേപ്പാൾ സന്ദർശനം നടത്തും. 
ഇന്ത്യയിൽ നിന്നുള്ള പതിനഞ്ച് അംഗ സംഘത്തിൽ നാലുപേർ കേരളത്തിൽ നിന്നാണ്. ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ, സംസ്ഥാന സെക്രട്ടറി എസ്.ഹസ്സൻ, വൈസ് പ്രസിഡൻ്റ് ഷാജി എ.പി., സംസ്ഥാന കൗൺസിലംഗം ഡോ. ലളിതാ സന്തോഷ് എന്നിവരാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ.

ഇസ്കഫ് ദേശീയ ജനറൽ സെക്രട്ടറി ബിജയ് കുമാർ പട്ഹാരിയും ദേശീയ പ്രസീഡിയം അംഗം അഡ്വ.എസ്.രാധാകൃഷ്ണനുമാണ് പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്നത്.

 പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, യുദ്ധവും സമാധാനവും, കലയും സംസ്കാരവും തുടങ്ങി വിവിധ വിഷയങ്ങളിൽ നേപ്പാൾ ഫ്രണ്ട്ഷിപ്പ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള വിവിധങ്ങളായ യോഗങ്ങളിലും സെമിനാറുകളിലും സംഘം പങ്കെടുക്കും.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user