Friday, 13 June 2025

ഇന്ധനം വീണ്ടെടുക്കൽ വൈകുന്നു; കപ്പൽ കമ്പനിയോട് നിയമനടപടിയുടെ മുന്നറിയിപ്പ്

SHARE


 എംഎസ്‌സി എല്‍സ 3 കപ്പല്‍ മുങ്ങിയതിനു ശേഷമുള്ള തുടര്‍പ്രവര്‍ത്തനങ്ങളില്‍ സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎസ്‌സി കമ്പനിക്കും അവര്‍ നിയോഗിച്ച ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിക്കും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥന്‍. കപ്പലിന്റെ ടാങ്കില്‍നിന്ന് ഇന്ധനം വീണ്ടെടുക്കുന്ന നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ ആരംഭിച്ചില്ലെങ്കില്‍ ഇരുകമ്പനികള്‍ക്കുമെതിരെ നിയമപരമായി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന്. വീഴ്ചകള്‍ അക്കമിട്ടു നിരത്തി ഡിജി ഷിപ്പിങ് ഇന്നലെ എംഎസ്​സി കമ്പനിക്ക് അയച്ച കത്തില്‍ അന്ത്യശാസനം നല്‍കി. നിശ്ചിത സമയപരിധിക്കുള്ളില്‍ കൃത്യമായി നടപടി എടുക്കാത്തതു മൂലം സമുദ്ര പരിസ്ഥിതിക്കും രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ തീരമേഖലയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെന്ന് കത്തില്‍ പറയുന്നു. കപ്പല്‍ മുങ്ങി 18 ദിവസത്തിനു ശേഷം പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് ഡിജി ഷിപ്പിങ് കമ്പനിക്കെതിരെ ആരോപണങ്ങള്‍ നിരത്തിയിരിക്കുന്നത്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.