Tuesday, 10 June 2025

ഭക്ഷണം വൈകിയെന്ന് പരാതി; പേരാമ്പ്രയില്‍ ഹോട്ടല്‍ മാനേജരെ യുവാക്കള്‍ ആക്രമിച്ചു..

SHARE



ഭക്ഷണം വൈകിയെന്ന് ആരോപിച്ച്‌ ഹോട്ടല്‍ മാനേജറെ അക്രമിച്ചു. പേരാമ്പ്ര വടകര റോഡില്‍ മലബാര്‍ ഭവന്‍ ഹോട്ടലിലെ മാനേജര്‍ സിദ്ധിഖിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. പേരാമ്പ്ര സ്വദേശിയായ യുവാക്കളാണ് അക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

പെരുന്നാള്‍ ലീവായതിനാല്‍ ഹോട്ടലില്‍ രാത്രിയില്‍ നല്ല തിരക്കായിരുന്നു. ഇതിനിടെയാണ് യുവാക്കള്‍ എത്തിയത്. ഓഡര്‍ ചെയ്ത ഭക്ഷണം എന്താണ് വൈകുന്നതെന്ന് യുവാക്കള്‍ ചോദിച്ചപ്പോള്‍ ഉടന്‍ തരാമെന്ന് സിദ്ധിഖ് മറുപടി നല്‍കി. എന്നാല്‍ മറുപടിയില്‍ തൃപ്തരാവാത്ത യുവാക്കള്‍ സിദ്ധിഖിനെ ഹോട്ടലിന് പുറത്തേക്ക് വിളിച്ച്‌കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണ് പറയുന്നത്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user