അപകടത്തിൽ മരിച്ച പിതാവിന്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തുമടങ്ങിയ മകൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലും മതിലിലും ഇടിച്ച് അപകടം. കാർ ഓടിച്ച മാന്നാർ മൂലേപ്പുറത്ത് മജീഷിനാണ് (36) പരുക്കേറ്റത്. മജീഷിനെ മുട്ടുചിറ എച്ച്.ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി കോട്ടയം– എറണാകുളം റോഡിൽ കുറുപ്പന്തറ പഴേമഠം ജംക്ഷനിലാണ് അപകടം. മാന്നാർ കൊരക്കാലായിലുള്ള വീട്ടിൽനിന്ന് കോട്ടയം ഭാഗത്തേക്കുള്ള യാത്രയിലാണ് സംഭവം. കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചശേഷം മുന്നോട്ടോടി മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നു. കടുത്തുരുത്തി പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. മജീഷിന്റെ പിതാവ് മണിയപ്പൻ വ്യാഴാഴ്ച വൈകുന്നേരം കടുത്തുരുത്തി ടൗണിൽ സ്കൂട്ടറിൽ ബസിടിച്ചാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംസ്കാരം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക