മുട്ടക്ക് ക്ഷാമം നേരിട്ടതോടെ വില കേട്ടാൽ ഞെട്ടും. തമിഴ്നാട്ടിൽനിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതും സ്കൂൾ സീസണായയതും മുട്ടക്ക് ക്ഷാമം നേരിടാനും വില കൂടാനും കാരണമായതുമായി വ്യാപാരികൾ പറയുന്നു. ചില്ലറ വിപണിയിൽ വില 6.507 രൂപയായി. നാടൻ കോഴിമുട്ടക്ക് 8-9 രൂപ വരെയാണ് വില. താറാവു മുട്ടയാകട്ടെ 12-13 രൂപ വരെയായി. ഈ വിലയ്ക്കും നാടൻ താറാവു മുട്ടകൾ ആവശ്യത്തിനു കിട്ടാനില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
വീടുകളിലെ കോഴിവളർത്തൽ ഗണ്യമായി കുറയുന്നതിനാൽ വില കുറയാനുള്ള സാധ്യതയും വ്യാപാരികൾ കാണുന്നില്ല. സംസ്ഥാനത്ത് പക്ഷിപ്പനിയെത്തുടർന്ന് താറാവുകളെയും കോഴികളെയും കുട്ടത്തോടെ കൊന്നൊടുക്കിയശേഷം പല ഫാമുകളും തുറക്കാത്തതാണ് മുട്ടവിലയെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിലെ നാമകല്ലിൽ നിന്നാണ് ജില്ലയിലേക്കുള്ള കോഴിമുട്ട ഏറെയും എത്തുന്നത്. കർണാടക, ആന്ധ്ര എന്നിവിടങ്ങ ളിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മുട്ട എത്തിക്കുന്നുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക