Monday, 23 June 2025

ലഹരിക്കേസ്: നടൻ ശ്രീകാന്ത് അറസ്റ്റിൽ..

SHARE


ലഹരി മരുന്ന് കേസില്‍ തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റില്‍. വൈദ്യ പരിശോധന ഫലം വന്നതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകാന്തിന്റെ രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ ആദ്യം കസ്റ്റഡിയിലെടുത്തത്.


എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ് താരത്തിന് എതിരെ മൊഴി നല്‍കിയത്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയതും. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അഭിനനയിച്ചിട്ടുണ്ട് ശ്രീകാന്ത്. റോജാക്കൂട്ടം എന്ന സിനിമയില്‍ നായകനായാണ് താരം വെള്ളിത്തിരയില്‍ അരങ്ങേറിയത്. ചിത്രം വലിയ ഹിറ്റായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മാദത്തില്‍, പാര്‍ഥിപൻ കനവ് തുടങ്ങിയ വിജയ ചിത്രങ്ങളിലും നായകനായി.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.