തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. പാരിപ്പളളി സ്വദേശി രാഹുലാണ് പോലീസിന്റെ പിടിയിലായത്. ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയായിരുന്നു. തുടർന്നാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്. വിവാഹ വാഗ്ദാനം നല്‍കി, വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തിയായിരുന്നു പീഡനം. കൗണ്‍സലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക