കോയമ്പത്തൂർ: കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കാർ തടഞ്ഞ് നിർത്തി സ്വർണവും പണവും കവർന്നു. അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. കാറിൽ നിന്നും 1.25 കിലോ സ്വർണവും 60,000 രൂപയുമാണ് കവർന്നത്. എട്ടിമട മാകാളിയമ്മൻ ക്ഷേത്രത്തിന് സമീപം വെച്ച് തൃശൂർ സ്വദേശിയുടെ കാറിന് മുന്നിലേക്ക് ലോറി കുറുകെയിട്ട് വാഹനം തടഞ്ഞ് കവർച്ചാ സംഘം കാറിലേക്ക് കയറുകയായിരുന്നു.
തുടർന്ന് കാറിലുണ്ടായിരുന്ന തൃശൂർ ജെ.പി ജ്വല്ലറി ഉടമ ജയ്സൻ ജേക്കബ്, സഹായി വിഷ്ണു എന്നിവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറിൽ നിന്നും ഇറക്കി വിട്ട ശേഷം കാറുമായി കടന്നു കളഞ്ഞു. ചെന്നൈയിൽ നിന്ന് കോയമ്പത്തൂർ വഴി തിരിച്ച് പോകുന്നതിനിടെ ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് കവർച്ച നടന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.