Saturday, 21 June 2025

ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും പൈലറ്റുമാരെ പറത്താൻ നിർബന്ധിച്ചു; എയർ ഇന്ത്യക്ക് നോട്ടീസ്

SHARE


എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡിജിസിഎ. ഉദ്യോഗസ്ഥരുടെ ജോലി ക്രമം നിശ്ചയിക്കുന്നതടക്കം മൂന്ന് ഉദ്യോഗസ്ഥരെ ഉത്തരവാദിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. ജീവനക്കാരുടെ വിന്യാസത്തിലും മേല്‍നോട്ടത്തിലും വീഴ്ച വരുത്തിയതിനാണ് നടപടി.

എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. മെയ് 16, 17 തീയതികളിലായി സര്‍വീസ് നടത്തിയ ബെംഗളൂരു-ലണ്ടന്‍ ഫ്‌ളെറ്റിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. അനുവദിച്ച പത്ത് മണിക്കൂറിലുമധികം നേരം പൈലറ്റുമാരെ വിമാനം പറത്താന്‍ നിര്‍ബന്ധിച്ചതിനാണ് നോട്ടീസ്.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.