Friday, 13 June 2025

നായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

SHARE




 തൃശൂർ: തൃശൂരിൽ ബൈക്കിന് കുറുകെ നായ ചാടിയതോടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരില്‍ വീട്ടില്‍ അനൂപ് വരദരാജനാണ് അപകടത്തിൽ മരിച്ചത്. അപകടത്തെ തുടർന്ന് തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. അനൂപിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞായിരുന്നു മടക്കം. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മരിച്ച അനൂപ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user