Tuesday, 10 June 2025

ഹൈക്കോടതിയിൽ ഹർജി; ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണം...

SHARE



ഹൈക്കോടതിയിൽ ക്ഷേത്രപരിസരങ്ങളിൽ രാഷ്ട്രീയ പ്രചാരണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. രാഷ്ട്രീയ പാർട്ടികൾ ക്ഷേത്രപ്രദേശങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിരോധിക്കുന്ന നിയമം സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും കർശനമായി നടപ്പാക്കാൻ നിർദേശം വേണമെന്നാണ് ഹർജിയുടെ ആവശ്യം. സർക്കാർ, ദേവസ്വം ബോർഡുകൾ എന്നിവർക്കായി ഹൈക്കോടതി നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ചു. എറണാകുളം മരടിലെ എൻ. പ്രകാശ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഈ നിർദേശം നൽകിയിരിക്കുന്നത്. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിന് പുറത്തുള്ള ക്ഷേത്രങ്ങളിലും നിയമം ബാധകമാക്കണമെന്ന ആവശ്യവും ഹർജിയിൽ ഉണ്ട്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user