ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസ്സോസി,യേഷൻ രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചത്
രാജാക്കാട് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദനയോഗം ജില്ലാ പ്രസിഡന്റ് എം എസ് അജി ഉത്‌ഘാടനം ചെയ്‌തു
ഹോട്ടൽ,റസ്‌റ്റോറന്റ്റ്,ബേക്കറി,റിസോർട്ട്,തുടങ്ങി ഭക്ഷ്യ ഉല്പാദന വിതരണ മേഖലയിൽ പ്രവർത്തിച്ചു വരുന്നവരുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ ഏക സംഘടനയാണ് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ.രാജാക്കാട് യുണിയറ്റ് പ്രവർത്തനം ആരംഭിച്ചത് മുതൽ നിരവധി സേവന പ്രവർത്തങ്ങളാണ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി വരുന്നത് വിശന്ന് വലയുന്നവർക്ക് സൗജന്യമായി ഒരു നേരത്തെ ഭക്ഷണം മുടങ്ങാതെ നൽകിവരുന്ന സ്നേഹപാത്രം പദ്ധതി വളരെയേറെ ജനശ്രദ്ധ നേടിയിരുന്നു.സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന സംഘടനയുടെ നേതൃത്വത്തിൽ 2024 -25 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ കെ എച്ച് ആർ എ കുടുംബത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദരിച്ചു രാജാക്കാട് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദനയോഗം ജില്ലാ പ്രസിഡന്റ് എം എസ് അജി ഉത്‌ഘാടനം ചെയ്‌തു
നിവേദ്യ അജി,സച്ചിൻ റ്റി നായർ,സേതുലക്ഷ്മി,മിഥുൻ കെ ജെയ്‌മോൻ,ലക്ഷ്മി ആർ,അജിത്ത് വി എസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു
യുണിറ്റ് പ്രസിഡന്റ് വി കെ രാജീവ്,ജില്ലാ വർക്കിങ് പ്രസിഡന്റ് കെ എം ജോർളി,വനിതാവിങ് ഇടുക്കി ജില്ലാ പ്രസിഡന്റ് മായ സുനിൽ,യുണിറ്റ് സെക്രട്ടറി പി ജെ ജോസ്.യുണിറ്റ് ട്രഷറർ കെ സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക