ഹോട്ടലുകൾക്ക് നേരയുള്ള ഉദ്യോഗസ്ഥ പീഢനം അവസാനിപ്പിക്കുക കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ
കണ്ണൂർ: നഗരത്തിലെ ഹോട്ടലുകൾക്ക് നേരെയുള്ള ഉദ്യോഗസ്ഥപീഡനം അവസാ നിപ്പിക്കണമെന്ന് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ്റ് അസോസിയേഷൻ കണ്ണൂർ താ ലൂക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.ഭക്ഷ്യ സുരക്ഷാ മാനദണ്ഢ പ്രകാരം സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളാണ് പഴകിയതെന്നാരോപിച്ചു കണ്ണൂർ കോർപറേഷനിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞ പത്തിന് ന ഗരത്തിലെ രണ്ട് പ്രമുഖ ഹോട്ടലുകളിൽ നിന്നും പിടിച്ചെടുക്കുകയും പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്തത്. ഭക്ഷ്യസുരക്ഷാ മാനദണ് ഢങ്ങൾ പാലിച്ച് ശീതീകര ണ ഉപകരങ്ങളിൽ സൂക്ഷിച്ച് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാനുള്ള അധികാരം ഹോട്ടലുകൾക്കുണ്ട്ന്നിരിക്കെ ഇങ്ങിനെ സൂക്ഷിച്ച ഭക്ഷണ പദാർത്ഥങ്ങളാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മഹസ്സർ പോലും തയ്യാ റാക്കാതെയും ഒരു ലാബ് ടെസ്റ്റ് പോലും നടത്താതെ ഭക്ഷ്യയോഗ്യമല്ലെന്ന് ധൃതിപ്പെട്ട് വിധിയെഴുതി നടപ്പിലാക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
പിടിച്ചെടുത്ത ഭക്ഷണ പദാർത്ഥങ്ങൾ പഴകിയതാ ണെന്ന് മനസ്സിലായാൽ അതി ന്റെ സാമ്പിൾ ശേഖരിച്ച് മു ന്ന് ഭാഗമായി തരം തിരിച്ച് ഒ ന്ന് ലാബ് ടെസ്റ്റിലേക്കും മ റ്റൊന്ന് അധികാര പരിധി ഓ ഫീസിലേക്കും മൂന്നാമത്തേ ത് തങ്ങളേയും ഏൽപ്പിക്ക ണം. അത് പരിശോധിച്ച റി പ്പോർട്ടിന്റെ അടിസ്ഥാനത്തി ലാണ് ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടത്. ഇതൊ ന്നും സ്വീകരിക്കാതെയാണ് തങ്ങൾക്കില്ലാത്ത അധികാരം കൂട്ടുകയും സ്ഥാപനങ്ങളെ അവഹേളിക്കുകയും ചെയ്തത്. വിഷയം ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഹോട്ടലുകളിൽ ഭക്ഷണം പരിശോധിക്കാനുള്ള അധികാരം ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥർക്കാണെന്നും സംഘടനാ ഭാരവാഹികളെ മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.
ഒരു മാനദണ്ഡങ്ങളോ ലൈസൻസോ ഇല്ലാതെ താഴെ ചൊവ്വ മുതൽ ചാല ബൈപ്പാസ് വരേയുള്ള പയ്യാമ്പലം ശ്മശാനം മുതൽ പള്ളിയാം മൂലവരെ വൃത്തിഹീ നമായി പ്രവർത്തിക്കുന്ന വഴിയോരഭക്ഷണ കേന്ദ്രങ്ങൾ ക്കെതിരെ ഒരു നടപടിയുമെ ടുക്കുന്നില്ലെന്നും ഇവർ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇത്തരം പ്രവത്തികൾ തുടർന്നാൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇതുമായി ബ ന്ധപ്പെട്ട് കോർപറേഷൻ മേ യർക്കും സെക്രട്ടറിക്കും പരാ തി നൽകുമെന്നും സെക്രട്ട റി കെ എൻ ഭൂപേഷ് പറ ഞ്ഞു. വാർത്താ സമ്മേളന ത്തിൽ പ്രസിഡണ്ട് സി കെ പ്രകാശ്, ഭാരവാഹികളായ ശി ഹാബുദ്ദീൻ, വിപി അബ്ദുൾ ഖാദർ, പി സുമേഷ് എന്നിവ രും പങ്കെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക