Thursday, 17 July 2025

സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ സെപ്റ്റംബർ മുതൽ നടപടി, 10 സെന്റിൽ താഴെയുളളവര്‍ക്ക് ഇളവ്, പരുന്തുംപാറയിൽ കടുപ്പിച്ച് കളക്ട‍ര്‍

SHARE

 
തൊടുപുഴ : ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ സെപ്റ്റംബർ മുതൽ നടപടി ആരംഭിക്കുമെന്ന് ജില്ല കളക്ടർ വി വിഘ്നേശ്വരി. പത്ത് സെൻറിൽ താഴെ ഭൂമി കൈവശം വച്ച പാവപ്പെട്ടവ‍ര്‍ക്ക് അവരുടെ കയ്യിലുളള സ്ഥലമോ പകരം ഭൂമിയോ അനുവദിക്കും. ഭൂമി കൈവശം വച്ചിരിക്കുന്നവർ ഹാജരാക്കിയ രേഖകളുടെ പരിശോധന പുരോഗമിക്കുകയാണ്.

പരുന്തുംപാറയില സർക്കാർ ഭൂമിയിൽ കയ്യേറ്റമുണ്ടെന്ന് കണ്ടെത്തിയ മഞ്ചുമല വില്ലേജിലുൾപ്പെട്ട 441 പീരുമേട് വില്ലേജിലെ 534 എന്നീ സർവേ നമ്പരുകളിലുള്ള ഭൂമിയുടെ രേഖകളാണ് പരിശോധിക്കുന്നത്. 2100 തണ്ടപ്പേരുകളിലാണ് ഭൂമി കൈവശം വച്ചിരിക്കുന്നത്. ഇതിൽ 645 എണ്ണം.

പത്ത് സെൻറിൽ താഴെയുള്ളതാണ്. ഇവർക്ക് മറ്റൊരിടത്തും ഭൂമി ഇല്ലെങ്കിൽ കൈവശമുള്ളത് പട്ടയം അനുവദിക്കാൻ പറ്റുന്നതാണങ്കിൽ അവിടെ തന്നെ സ്ഥലം അനുവദിക്കും. അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകും. 25 ഓളം പേരുടെ കയ്യിൽ അഞ്ചേക്കറിൽ കൂടുതൽ ഭൂമിക്ക് പട്ടയമുണ്ട്. സാധാരണ ഗതിയിൽ നാലേക്കറിൽ കൂടുതൽ ഭൂമിക്ക് പട്ടയം നൽകാറില്ല.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user