Wednesday, 30 July 2025

ഹൈദരാബാദിൽ ഫാംഹൗസിൽ നിന്ന് 11 കോടി രൂപ പിടിച്ചു; ജഗ്‌മോഹന്റെ കാലത്തെ മദ്യകുംഭകോണവുമായി ബന്ധമെന്ന് റിപ്പോർട്ട്

SHARE

 
തെലങ്കാന: ഹൈദരാബാദിലെ ഒരു ഫാംഹൗസിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം 11 കോടി രൂപ പിടിച്ചെടുത്തു. വൈഎസ്ആർ കോൺഗ്രസ് ഭരണകാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന ആന്ധ്രാപ്രദേശ് മദ്യ കുംഭകോണവുമായി ഇതിന് ബന്ധമുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കേസിലെ നാൽപതാം പ്രതി വരുൺ പുരുഷോത്തമിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നതായി കരുതപ്പെടുന്ന പണമിടപാടുകളെക്കുറിച്ചും ബന്ധമുള്ള പ്രമുഖരുടെ പങ്കാളിത്തത്തെക്കുറിച്ചും വരുൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലുണ്ടെന്ന് പറയപ്പെടുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്‌ഐടി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും വൈഎസ്ആർസിപിയിലെ മുതിർന്ന നേതാക്കളുടെ പങ്കിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക തെളിവുകൾ കണ്ടെത്തിയെന്നും വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ ഉന്നതരുടെ പേരുകൾ ഉടൻ തന്നെ പ്രതികളുടെ പട്ടികയിൽ ചേർക്കപ്പെടുമെന്നും ഉദ്യോഗസ്ഥർ സൂചന നൽകി.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user