മലപ്പുറം മഞ്ചേരിയിൽ 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 27 കാരനായ മദ്രസാ അധ്യാപകന് 86 വര്‍ഷം കഠിന തടവും, 4.50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്ക പറമ്പിൽ വീട്ടിൽ ജാബിർ അലിയെ ആണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് അഷ്‌റഫ് എ.എം. ആണ് ശിക്ഷ വിധിച്ചത്.
2022 ഏപ്രിലിൽ ആണ് സംഭവം. രാവിലെ 7 മണിക്ക് എട്ടരക്കും ഇടയിൽ മദ്രസയിൽ വച്ച് ജാബിർ അലി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. പ്രതി ലൈംഗികാവയത്തിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ കുട്ടിക്ക് കാണിച്ചുകൊടുക്കുകയും ചോക്ക് എടുത്തു കൊണ്ടുവരാൻ ആണെന്ന് പറഞ്ഞ് മദ്രസയിലെ ബാത്റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ആയിരുന്നു.
പോക്സോയിലെ നാല് വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക