2025 ടിവിഎസ് എൻടോർക്ക് 125 സൂപ്പർ സ്ക്വാഡ് എഡിഷന്റെ ടീസർ കമ്പനി പുറത്തിറക്കി. മാർവൽ യൂണിവേഴ്‌സിന്റെ ആരാധകർ വീണ്ടും ആവേശത്തിലാണ്. അതിന്റെ വിശദാംശങ്ങൾ അറിയാം.
മാർവൽ സൂപ്പർഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടിവിഎസ് എൻടോർക്ക് 125 സൂപ്പർ സ്ക്വാഡ് എഡിഷൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് പുറത്തിറക്കി. അയൺ മാൻ, ക്യാപ്റ്റൻ അമേരിക്ക, തോർ, ബ്ലാക്ക് പാന്തർ, സ്പൈഡർമാൻ തുടങ്ങിയ കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ സ്റ്റൈലിംഗ്. ഇപ്പോൾ 2025 ൽ, പുതിയ സൂപ്പർഹീറോ തീമുകളും പെയിന്റ് സ്‍കീമുകളുമായി ഈ സ്‍കൂട്ടർ വീണ്ടും എത്താൻ പോകുന്നു.
ഡിസൈനിലും കളർ സ്‍കീമിലും മാത്രമായിരിക്കും ഏറ്റവും വലിയ മാറ്റം. സ്‍കൂട്ടറിന്റെ എഞ്ചിനും ബാക്കി ഹാർഡ്‌വെയറും അതേപടി തുടരും. 124.8 സിസി, സിംഗിൾ സിലിണ്ടർ 7,000 ആർപിഎമ്മിൽ 9.38 ബിഎച്ച്‌പി ടോർക്ക് 5,500 rpm-ൽ 10.6 Nm ടോർക്കും സൃഷ്‍ടിക്കും. നിലവിലെ സൂപ്പർ സ്ക്വാഡ് പതിപ്പിന് 98,117 രൂപയാണ് (ഡൽഹി) എക്സ്-ഷോറൂം വില. 2025 പതിപ്പിന് 98,000 മുതൽ 1.05 ലക്ഷം രൂപ വരെ വില വരാം. 2025 എൻടോർക്ക് 125 സൂപ്പർ സ്ക്വാഡ് എഡിഷൻ ഹീറോ സൂം 125, സുസുക്കി അവെനിസ് 125, യമഹ റെയ്‌സെഡ്ആർ 125, അപ്രീലിയ എസ്ആർ 125 എന്നിവയുമായി നേരിട്ട് മത്സരിക്കും.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക