Tuesday, 22 July 2025

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, അടിയന്തരമായി എയർപോർട്ടിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല, പ്രവാസി മലയാളി മരിച്ചു

SHARE

 
കുവൈത്ത് സിറ്റി:പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂല പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65 ) ആണ് കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം മൂലം മരിച്ചത്.

കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ഇദ്ദേഹത്തിന് വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വിമാനം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. ബഹ്റൈൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഭാര്യ താഹിറ, മക്കൾ: ഡോ ആദിൽ മുബഷിർ, അബ്ദുള്ള ഖദീജ, മുഹമ്മദ്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user