വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഭർത്താവിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം വെഞ്ഞാറമ്മൂട് വെങ്കമല സ്വദേശി ഷിജിന്‍ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
യുവതിയെ പരിചയപ്പെട്ടതിനു ശേഷം വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ ഡിസംബര്‍ അവസാനം സുഹൃത്തുക്കളെ പരിചയപ്പെടുത്താനെന്ന വ്യാജേന ഇയാളുടെ കാറില്‍ കടുത്തുരുത്തി എഴുമാന്തുരുത്തിലുള്ള സ്വകാര്യകേന്ദ്രത്തിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.
കൂടാതെ ഏപ്രില്‍, മേയ് മാസങ്ങളില്‍ രണ്ടുദിവസം ചങ്ങനാശ്ശേരിയിലുള്ള ഹോട്ടലിലെത്തിച്ചും പീഡിപ്പിച്ചതായ പരാതി. തുടർന്ന് യുവതിയുടെ നഗ്‌നവീഡിയോകളും ഫോട്ടോയും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭയപ്പെടുത്തിയാണ് യുവതിയുടെ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.