ദില്ലി: എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള AI2403 എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്. റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയത്. പിന്നാലെ ടേക്ക് ഓഫ് റദ്ദാക്കുകയായിരുന്നു. തിങ്കളാഴ്ച എയർ ഇന്ത്യ വിമാനം ലാൻഡിങിനിടയിൽ റൺവേയിൽനിന്നു തെന്നിമാറിയ സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം.
തിങ്കളാഴ്ച വൈകുന്നേരം 5:30-നായിരുന്നു AI2403 എയർ ഇന്ത്യ വിമാനം പുറപ്പേടേണ്ടിയിരുന്നത്. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എന്നാൽ, സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ പാലിച്ച് ടേക്ക് ഓഫ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക