Sunday, 27 July 2025

20000 രൂപയ്ക്കു മുകളിൽ പണമായി കൈമാറിയാൽ ചെക്ക് കേസ് നിലനിൽക്കില്ല: ഹൈക്കോടതി

SHARE

 
എറണാകുളം: ഇരുപതിനായിരം രൂപയ്ക്കു മുകളിൽ പണമായി കൈമാറിയാൽ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസ് നില നിൽക്കില്ലെന്ന് ഹൈക്കോടതി. 20000 രൂപയ്ക്കുമേലുള്ള തുക വായ്‌പയായോ നിക്ഷേപമായോ പണമായി കൈപ്പറ്റുന്നത് നിരോധിച്ചിട്ടുളള ആദായനികുതി നിയമ ത്തിലെ വ്യവസ്ഥ‌ ചൂണ്ടിക്കാട്ടിയാണു ജസ്‌റ്റിസ് പി.വി.കുഞ്ഞി കൃഷ്ണന്റെ ഉത്തരവ്.

ആദായനികുതി നിയമത്തിലെ സെക്ഷൻ 269 എസ്എസ് പ്രകാരം 20,000 രൂപയിൽ കൂടുതലുള്ള തുക വായ്പയായോ നിക്ഷേപമായോ പണമായി കൈമാറുന്നത് നിയമവിരുദ്ധമാണ്. ഇത്തരം ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴിയോ, അക്കൗണ്ട് പേ ചെക്ക് വഴിയോ, ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയോ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ.

നിയമപ്രകാരം തന്നെ നിലനില്പില്ലാത്ത ഒരു ഇടപാടിന്റെ പേരിൽ നൽകുന്ന ചെക്കിന് നിയമപരമായ പരിരക്ഷ നൽകാൻ കോടതിക്ക് സാധിക്കില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. നിയമവിരുദ്ധമായ ഇടപാടുകൾക്ക് പരിരക്ഷ നൽകുന്നത് കള്ളപ്പണം വെളുപ്പിക്കാൻ കോടതിയെ ഉപയോഗിക്കുന്നതിന് തുല്യമാകുമെന്നും വിധിയിൽ പറയുന്നു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user