Sunday, 27 July 2025

ചാലക്കുടി ബിവറേജസിലെ മോഷണം: കവർന്നത് 41270 രൂപയുടെ മദ്യം, 4 സിസിടിവി ക്യാമറകളും നശിപ്പിച്ചു

SHARE

 
തൃശ്ശൂർ: ചാലക്കുടി ബിവറേജസിൽ നിന്ന് മോഷണം പോയത് 41270 രൂപയുടെ ഏഴു ബോട്ടിലുകളെന്ന് വിവരം. നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കവർന്നത് മുഴുവൻ പ്രീമിയം കൗണ്ടറിലെ മദ്യം. ജോണിവാക്കർ ഉൾപ്പെടെയുള്ള മദ്യമാണ് മോഷ്ടാവ് കൊണ്ടുപോയത്. രാവിലെ ജീവനക്കാർ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പൂട്ട് തകർത്തിരിക്കുന്നത് കണ്ട ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. മുന്തിയ ഇനം വിദേശമദ്യങ്ങളിൽ ഭൂരിഭാ​ഗവുമാണ് മോഷണം പോയതെന്നാണ് ഇപ്പോൾ പൊലീസ് പുറത്തുവിടുന്ന പ്രാഥമിക വിവരം. 4 സിസിടിവി ക്യാമറകൾ തകർത്തിട്ടുണ്ട്. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user