വാഹന ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയ്സ്. ഗോസ്റ്റും ഫാന്റവും ഡോണും കള്ളിനനും റെയ്‌ത്തുമെല്ലാം അടങ്ങുന്ന ആഡംബര കാർ നിരതന്നെ ആരാധകരുടെ ഉറക്കം കെടുത്തും.
ഏറ്റവും കുറഞ്ഞത് 5 കോടി രൂപയെങ്കിലും വരുന്ന ഈ കാറുകളുടെ ആഡംബരം കണ്ട് അമ്പരക്കുമെങ്കില്‍ മൂന്ന് പേരുടെ മാത്രം ഉടമസ്ഥതയിലുള്ള ഒരു റോൾസ് റോയ്‌സ് കാറുണ്ട്, അതിന്റെ വില 232 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ കാറുകളിൽ ഒന്നായ റോൾസ് റോയ്സ് ബോട്ട് ടെയിൽ ആണ് ഈ കാർ. റോൾസ് റോയ്സ് ബോട്ട് ടെയിലിന്റെ വില 28 മില്യൺ യുഎസ് ഡോളറാണ്.
ഈ റോൾസ് റോയ്‌സ് കാർ ഒരു ബോട്ട് പോലെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമായി ഈ കാറിന്റെ മൂന്ന് മോഡലുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. റോൾസ് റോയ്സ് ബോട്ട് ടെയിൽ 4 സീറ്റർ കാറാണ്. ഈ കാറിൽ രണ്ട് റഫ്രിജറേറ്ററുകളും ഉണ്ട്, അതിലൊന്ന് ഷാംപെയ്ൻ സൂക്ഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
മൂന്ന് കാറുകളിൽ ഒന്ന് കോടീശ്വരൻ റാപ്പർ ജെയ്-സെഡിന്റെയും ഭാര്യ ബിയോൺസിന്റെയും ഉടമസ്ഥതയിലുള്ളതാണ്.രണ്ടാമത്തെ മോഡലിന്റെ ഉടമ പേൾ വ്യവസായിയാണ് . ലോകത്തിലെ ഏറ്റവും വിലയേറിയ ഈ കാറിന്റെ മൂന്നാമത്തെ ഉടമ അർജന്റീനിയൻ ഫുട്ബോൾ കളിക്കാരൻ മൗറോ ഇക്കാർഡിയാണ്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക