ബ്രെസിയ: തിരക്കേറിയ ദേശീയപാതയിലേക്ക് കുത്തനെ വീണ് ചെറുവിമാനം, പൊട്ടിത്തെറിച്ചു. പൈലറ്റും ഒപ്പമുണ്ടായിരുന്നയാൾക്കും ദാരുണാന്ത്യം. ദേശീയപാതയിലുണ്ടായിരുന്ന വാഹനങ്ങൾക്ക് അഗ്നിബാധയിൽ തകരാറുണ്ടായി. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇറ്റലിയിലെ ബ്രെസിയയിലെ അസാനോ മെല്ല എന്നയിടത്തെ കോർഡ മോല്ലെ മോട്ടോർവേയിലാണ് ചെറുവിമാനം മൂക്കും കുത്തി വീണ് കത്തിനശിച്ചത്.
ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ പൈലറ്റും മിലാൻ സ്വദേശിയായ അഭിഭാഷകനുമായ 75കാരൻ സെർജിയോ റാവാഗ്ലിയയും പങ്കാളിയും അൻപതുകാരിയുമായ അന്നാ മരിയ ഡെ സ്റ്റെഫാനോയുമാണ് കൊല്ലപ്പെട്ടത്. ദേശീയപാതയിൽ രണ്ട് കാറുകൾക്കിടയിലേക്ക് ഇവരുടെ ചെറുവിമാനം മൂക്കും കുത്തി വീണത്. ഈ കാറുകളിലെ യാത്രക്കാർക്ക് അഗ്നിബാധയിൽ പൊള്ളലേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് പേർക്കാണ് അഗ്നിബാധയിൽ പരിക്കേറ്റത്.
പ്രോമെക് ഫ്രസിയ ആർജിയുടെ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. റാവാഗ്ലിയയിൽ രജിസ്റ്റർ ചെയ്ത ഈ വിമാനം എയറോ ക്ലൂ് പിയാസെൻസയിൽ നിന്നാണ് ടേക്ക് ഓഫ് ചെയ്തത്. എയർപോർട്ടിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയാണ് ചെറുവിമാനം അപകടത്തിൽപ്പെട്ടത്. നേരെ മുകളിൽ നിന്നും വിമാനം കൂപ്പുകുത്തിയെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷികൾ വിശദമാക്കുന്നത്. പെട്ടന്ന് പൈലറ്റിനോ സഹപൈലറ്റിനോ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതാവാം അപകടകാരണമെന്നാണ് പുറത്ത് വരുന്ന സൂചന. വിമാനത്തിന്റെ മുൻഭാഗമാണ് ദേശീയപാതയിൽ ആദ്യമിടിച്ചത്. പാരച്യൂട്ട് വിടർന്നെങ്കിലും സെക്കൻഡുകൾക്കുള്ളിൽ വിമാനം അഗ്നിഗോളമാവുകയായിരുന്നു. റോഡിലും മറ്റും വിമാന ഇന്ധനം ഒഴുകി പടർന്നതിനാൽ വളരെ വേഗത്തിലാണ് വിമാനം പൂർണമായി കത്തിനശിച്ചത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക