കാക്കനാട് തൃക്കാക്കര
കെഎംഎം കോളേജ് വളപ്പിൽ പ്രവർത്തിക്കുന്ന പൊതുകാന്റി നിലെ ഭക്ഷണംകഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ഛർദിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ട സ്വകാര്യസ്ഥാപനത്തിൽ പഠിക്കുന്ന 36 പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഇതിൽ 30 പേരെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു, ആറുപേർ ചികിത്സയിൽ തു ടരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് കൂടുതൽപേർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
തുടർന്ന് തൃക്കാക്കര നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധനയെത്തി. കാന്റീനിൽ ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന വാട്ടർ ടാങ്കിലെ വെള്ളം മലിനമാ യതാണെന്നാണ് പ്രാഥമിക നിഗമ നം. വെള്ളത്തിൻ്റെ സാമ്പിൾ പരി ശോധനയെടുത്തു. കൂടുതൽ പരിശോധനയ്ക്കു ശേഷമേ കാരണം വ്യ ക്തമാകൂ എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിനിടെ തൃക്കാക്കര കെഎംഎം കോളേജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോളേജ് ചെയർമാൻ എ.എം. അബൂബക്കർ അറിയിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക