തിരുവനന്തപുരം: കഠിനമായ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയുടെ വയറിൽ നിന്നും റബർ ബാൻഡുകൾ കണ്ടെത്തി. പാറശാലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ നാൽപതുകാരിയുടെ വയറ്റിൽ നിന്നും 41 റബർ ബാൻഡുകളാണ് കണ്ടെത്തിയത്
യുവതിയ്ക്ക് റബർ ബാൻഡുകൾ ചവയ്ക്കുന്ന ശീലമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സ്കാനിങ്ങിനു വിധേയയാക്കിയപ്പോഴാണ് ചെറുകുടലിൽ മുഴയും തടസ്സവും കണ്ടെത്തി അടിയന്തര ശസ്ത്രക്രിയ നടത്തിയത്. കുടലുമായി പറ്റിച്ചേർന്ന് പന്തു പോലെയായ റബർ ബാൻഡുകൾ ഒരോന്നായാണ് നീക്കം ചെയ്തത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക