Friday, 25 July 2025

കോഴിക്കറി കൂടുതൽ നൽകിയില്ല, ഭാര്യയുടെ തല തല്ലിപ്പൊളിച്ച് ഭർത്താവ്..

SHARE


മുംബൈ: കോഴിക്കറിയും ചൈനീസ് ഭക്ഷണവും കൂടുതലായി നൽകിയില്ല. ഭാര്യയെ ആക്രമിച്ച് ഭർത്താവ്. ബുധനാഴ്ചയാണ് 38കാരൻ ഭാര്യയെ ആക്രമിച്ചതിന് അറസ്റ്റിലായത്. അത്താഴത്തിന് കോഴിക്കറിയും ചൈനീസ് വിഭവങ്ങളും കുറ‌ഞ്ഞ് പോയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. അജയ് അരുൺ ദഭാഡെ എന്നയാളാണ് ഭാര്യ സ്വാതി ദഭാഡെയെ മർദ്ദിച്ചതിനാണ് അറസ്റ്റിലായത്. വാക്കേറ്റത്തിനിടെ ഇരുമ്പ് വടി കൊണ്ടും യുവതിക്ക് മർദ്ദനമേറ്റിട്ടുണ്ട്.

ജൂലൈ 3നായിരുന്നു ദമ്പതികളുടെ ട്രോംബെയിലെ കോളിവാഡയിലെ വസതിയിൽ വച്ചായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ 37കാരി ശതാബ്ദതി ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വാതി ഗുരുതരാവസ്ഥയിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസ് കേസ് എടുത്തത്. ട്രോംബെയിലെ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഭക്ഷണം തീർന്ന് പോയതിനാലാണ് കൂടുതൽ വിളമ്പാൻ സാധിച്ചതെന്നാണ് പൊലീസിനോട് യുവതി മൊഴി നൽകിയത്. സംഭവത്തിൽ കൊലപാതക ശ്രമം, മനപൂർ‍വ്വം മുറിവേൽപ്പിക്കാൻ ശ്രമം, ആക്രമണം, ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.

യുവതിയുടെ ഭർത്താവിന്റെ അമ്മയ്ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭാര്യയ്ക്കെതിരായ മകന്റെ ക്രൂരതയ്ക്ക് കൂട്ട് നിന്നതിനാണ് അറസ്റ്റ്. ഈ വർഷം ജൂൺ ആദ്യത്തിൽ യുവതി ഗാർഹിക പീഡനത്തിന് ഭർത്താവിനും അമ്മയ്ക്കുമെതിരെ കേസ് എടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് മർദ്ദിച്ചെന്നായിരുന്നു പരാതി.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user